
ദോഹ:യൂട്ടിലിറ്റി സേവനങ്ങളിൽ ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള ദേശീയ മുന്നേറ്റത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ) രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കി.100% വൈദ്യുതി മീറ്ററുകളും ഇപ്പോൾ സ്മാർട്ട് മീറ്ററുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുണ്ടെന്നും സ്മാർട്ട് മീറ്ററിംഗ് പദ്ധതിക്ക് കീഴിലുള്ള വാട്ടർ മീറ്റർ ഇൻസ്റ്റാളേഷനുകളിൽ 50% പൂർത്തിയായതായി
കഹ്റാമയിലെ ഉപഭോക്തൃ സേവന വകുപ്പിലെ സീനിയർ സ്മാർട്ട് മീറ്റർ എഞ്ചിനീയർ എഞ്ചിനീയർ മറിയം അബ്ദുല്ല മുഫ്ത പറഞ്ഞു, 2021 മുതലാണ് കഹ്റാമ സ്മാർട്ട് മീറ്റർ സംരംഭം ആരംഭിച്ചത്.
രാജ്യവ്യാപകമായി പൂർണ്ണമായ വിന്യാസം നേടിയതോടെ, സ്മാർട്ട് വാട്ടർ മീറ്ററുകളുടെ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരികുകയാണ്.
ഖത്തറിന്റെ ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കാര്യക്ഷമത, സുതാര്യത, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഹ്റാമയുടെ വിശാലമായ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഭാഗമാണ് സ്മാർട്ട് മീറ്റർ പദ്ധതി.
ഖത്തറിലെ ഓരോ ഉപഭോക്താവിനും എല്ലാ പരമ്പരാഗത മീറ്ററുകളും നൂതന ഡിജിറ്റൽ മീറ്ററുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 12-ലധികം ഉപ പദ്ധതികൾ ഉൾപ്പെടുന്ന ഒരു തന്ത്രപരമായ മെഗാ സംരംഭമാണ് സ്മാർട്ട് മീറ്റർ പദ്ധതി.2025 അവസാനത്തോടെ സ്മാർട്ട് വൈദ്യുതി മീറ്ററുകളും 2027 അവസാനത്തോടെ സ്മാർട്ട് വാട്ടർ മീറ്ററുകളും പൂർണ്ണമായി വിന്യസിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഉപഭോഗത്തിന്റെ തത്സമയ ട്രാക്കിംഗ്, പ്രീപെയ്ഡ് പേയ്മെന്റ് ഓപ്ഷനുകൾ, അധിക ചെലവില്ലാതെ നേരത്തെയുള്ള തകരാർ കണ്ടെത്തൽ, പ്രോപ്പർട്ടി ട്രാൻസ്ഫർ, ബില്ലിംഗ് നടപടിക്രമങ്ങൾ എന്നിവഇനിവേഗത്തിൽ കൈവരിക്കാനാകും.











